Header Ads

Header ADS

“നീതിക്ക് വേണ്ടി ഏതറ്റംവരെ പോകാനും തയ്യാറാണ്.” വിജയ് നായരെ മർദിച്ച സംഭവത്തിന് പിന്നാലെ ഭാഗ്യലക്ഷ്മിയും കൂട്ടരും ഹൈകോടതിയിലേക്ക്.

 അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്ന വിഷയമായിരുന്നു സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബര്‍ വിയജ് നായരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും മർദിച്ച സംഭവം. സ്ത്രീകൾക്ക് നേരേ അശ്ലീല പരാമർശം നടത്തിയ വിജയ് നായർ എന്നയാളെ ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റുകളായ ശ്രീലക്ഷ്മി അറയ്ക്കലും ദിയ സനയും ചേർന്ന് മർദിച്ചിരുന്നു. സംഭവത്തിൽ ഇവർക്കെതിരെ വിജയ് നായർ കേസ് കൊടുത്തിരുന്നു. കേസിനാസ്പദമായി മൂവര്‍ക്കും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിരുന്നു.


ഇതിന് പിന്നാലെ ഇവര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകുയാണ്. കഴിഞ്ഞ ദിവസം ഇവര്‍ ഒളിവിലായിരുന്നു. സംഭവത്തിൽ വ്അറസ്റ്റ് അനിവാര്യമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അതേസമയം ഹൈക്കോടതിയെ സമീപിക്കാനിരിക്കുന്ന സാഹചര്യത്തില്‍ വിധി കൂടി പരിശോധിച്ച ശേഷം തുടര്‍നടപടിയിലേക്ക് കടക്കാം എന്നാണ് പൊലീസ് തീരുമാനം. നിലവില്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും. ഒപ്പം വിജയ് നായർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.





No comments

Powered by Blogger.